Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Self-Government Department

Ernakulam

ത​ദ്ദേ​ശ വ​കു​പ്പി​ലെ ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വേ​ണം: മ​ന്ത്രി കെ.​എം. ഷാ​ജി

കൊ​ച്ചി: ത​ദ്ദേ​ശ വ​കു​പ്പി​ലെ ച​ട്ട​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നു മ​ന്ത്രി കെ.​എം. ഷാ​ജി. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു സ​ഹാ​യം ചെ​യ്തു കൊ​ടു​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ ഭേ​ദ​ഗ​തി​ക​ളും മാ​റ്റ​ങ്ങ​ളും വേ​ണ്ടി​വ​രു​ന്ന വി​ഷ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് അ​റി​യി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന ജീ​വ​ന​ക്കാ​ര്‍ പ്ര​ത്യേ​കം താ​ത്പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ദ്ദേ​ശ സ​ര്‍​വീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ പൊ​തു​സം​ഘ​ട​ന​യാ​യ കേ​ര​ള ലോ​ക്ക​ല്‍ സെ​ല്‍​ഫ് ഗ​വ​ണ്‍​മെ​ന്‍റ് എം​പ്ലോ​യീ​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (കെ​എ​ല്‍​ഇ​ഒ) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി.കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ള്‍​ക്കെ​തി​യാ​യു​ള്ള രാ​ഷ്ട്രീ​യ പ്ര​മേ​യ​വും ത​ദ്ദേ​ശ പൊ​തു സ​ര്‍​വീ​സ് രൂ​പീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ സം​ബ​ന്ധി​ച്ച സം​ഘ​ട​നാ പ്ര​മേ​യ​വും സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

വി​ക​ല​മാ​ക്ക​പ്പെ​ട്ട പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​രി​ക്കു​ക, പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​ക, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ടെ​ര്‍​മി​ന​ല്‍ ലീ​വ് സ​റ​ണ്ട​ര്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക, മെ​ഡി​സെ​പ് അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ചു സ​മ​ഗ്ര​മാ​ക്കു​ക, പൊ​തു സ്ഥ​ല​മാ​റ്റ മാ​ന​ദ​ണ്ഡ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക, പ​രാ​ജ​യ​പ്പെ​ട്ട ത​ദ്ദേ​ശ പൊ​തു​സ​ര്‍​വീ​സ് പി​ന്‍​വ​ലി​ക്കു​ക, ത​ദ്ദേ​ശ പൊ​തു സ​ര്‍​വീ​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ​രി​ഷ്‌​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​ള്ള പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

Latest News

Corehub Up